ഒരു വര്‍ഷത്തിനകം 60 ലക്ഷം വൃക്ഷത്തൈകള്‍ നടുന്നു

അന്താരാഷ്ട്രപ്രശസ്തയായ ആദ്ധ്യാത്മിക മാര്‍ഗദര്‍ശകയും, മനുഷ്യസ്‌നേഹിയുമായ ശ്രീ മാതാ അമൃതാനന്ദമയി ദേവി (അമ്മ) യുടെ ഭക്തന്മാര്‍ നടത്തുന്ന വനവത്കരണ കര്‍മ്മപരിപാടി കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഇന്ന് ഉത്ഘാടനം ചെയ്തു. ഈ വനവത്കരണ കര്‍മ്മപരിപാടിയിലൂടെ 60 ലക്ഷം വൃക്ഷത്തൈകള്‍ സെപ്റ്റംബര്‍ 2013 നും സെപ്റ്റംബര്‍ 2014 നും ഇടയില്‍ നടും.

Oommen

കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി കര്‍മ്മപരിപാടി ആരംഭിച്ചു. കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളത്തില്‍ 60 ലക്ഷം വൃക്ഷത്തൈകള്‍ നടും.

വൃക്ഷത്തൈകളുടെ വിതരണവും നടീലും ഭക്ത-സന്നദ്ധസേവകരുടെയും അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ 5 ക്യാമ്പസുകള്‍, 50 ല്‍ അധികം അമൃതവിദ്യാലയം സ്‌കൂളുകളുടെയും പിന്തുണ സ്വീകരിച്ചുകൊണ്ട് സംഘടിപ്പിക്കും. ഇന്ത്യക്ക് പുറത്ത്, ‘എംബ്രേസിംഗ് ദ് വേള്‍ഡ്’ വൃക്ഷത്തൈ വിതരണത്തിനും നടീലിനും സൗകര്യമൊരുക്കും.

ഐക്യരാഷ്ട്രസഭയുടെ ശതകോടി വൃക്ഷ പ്രചാരണപ്രവര്‍ത്തനത്തിലെ അംഗമെന്ന നിലയില്‍ മാതാ അമൃതാനന്ദമയി മഠം 2001 മുതല്‍ ഇതിനോടകം 10 ലക്ഷത്തില്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നടുവാന്‍ സഹായിച്ചിട്ടുണ്ട്.